
Movie : Katha Parayumbol
Director : M.Mohanan
Script : Sreenivasan
Producer : Mukesh, Sreenivasan
Music :M.Jayachandran
Cast : Sreenivasan, Mammootty, Meena
Producer : Mukesh, Sreenivasan
Music :M.Jayachandran
Cast : Sreenivasan, Mammootty, Meena
script ശ്രീനിവാസന്‍ എന്ന് കേള്‍ക്കുമ്പോള്‍, സ്വാഭാവികമായും പ്രതീക്ഷകള്‍ വാനോളമായിരിക്കും. ഒരു പക്ഷെ അത് കാരണമായിരിക്കാം, സിനിമ ഇതിലും നന്നാക്കാമായിരുന്നു എന്ന് തോന്നിയത്. എന്നിരുന്നാലും, സമീപകാല മറ്റു ചിത്രങ്ങളെ അപേക്ഷിച്ച്, ഇതു ഒരു പടി മുന്നില്‍ നില്ക്കുന്നു.
മലയാള സിനിമയില്‍നിന്നും നഷ്ടമായിക്കൊണ്ടിരിക്കുന്ന ഗ്രാമീണ പശ്ചാത്തലം ഇതില്‍ കാണാം. പണ്ടത്തെ സത്യന്‍ - ശ്രീനി സിനിമകളെ ഓര്‍മപ്പെടുത്തും വിധം, ബാര്‍ബര്‍ (ശ്രീനിവാസന്‍, ജഗദീഷ് ), ചായക്കടക്കാരന്‍(മാമുക്കോയ), പൊതുശല്യം കവി (സലിം കുമാര്‍), രാഷ്ട്രീയക്കാരന്‍ ഒക്കെ ഉണ്ട് ഈ സിനിമയില്‍, പക്ഷെ പണ്ടത്തെ അത്ര രസിപ്പിക്കുന്നില്ല . എന്നാല്‍ അത്ര മോശമായിട്ടുമില്ല.
മമ്മൂട്ടി ഒരു ഗസ്റ്റ് റോളില്‍ ആണ് അഭിനയിച്ചിരിക്കുന്നത്, അശോക് രാജ് എന്ന സൂപ്പര്‍ സ്റ്റാര്‍ ആയി. അശോക് രാജിനെ അന്ധമായി ആരാധിക്കുന്ന ഒരു പറ്റം ആള്‍ക്കാരുള്ള നാടാണ് "മേലുകാവ്". അങ്ങോട്ട് ഒരു ഷൂട്ടിങ്ങിനു ആയി അദ്ദേഹം എത്തുന്നതും, ബാര്‍ബര്‍ ബാലന്‍ (ശ്രീനിവാസന്‍) അശോക് രാജിന്റെ സുഹൃത്ത് ആണെന്ന് നാട്ടില്‍ പാട്ടാകുന്നതും, തുടര്‍ന്നുള്ള സംഭവങ്ങളും ആണ് കഥ .
സംവിധായകന്‍ R മോഹനന്റെ ആദ്യത്തെ ചിത്രം ആണ് ഇത്. സംവിധായകന്റെ റോള്‍ അദ്ദേഹം മോശമാക്കിയിട്ടില്ല. സുകുമാറിന്റെ ക്യാമറയും excellent. "വ്യത്യസ്ഥനാം ഒരു" എന്ന് തുടങ്ങുന്ന ഗാനം രചന കൊണ്ടും, സംഗീതം കൊണ്ടും മികച്ചു നില്ക്കുന്നു. സംഗീതം നല്‍കിയിരിക്കുന്നത് പി ജയചന്ദ്രന്‍. ഗാന രചന അനില്‍ പനച്ചൂരാന്‍ ആണോ ഗിരീഷ് ആണോ എന്ന് ഉറപ്പില്ല.
അടിയും ഇടിയും ലഹലയും ബഹളവും ഒന്നും ഇല്ലാത്ത ഒരു സാധാരണ ഗ്രാമീണ ചിത്രം .
1 comment:
ഒരു കഥയുണ്ട്, സ്ക്രിപ്റ്റ്..
പേരു നന്ദിനി...
സാധാരണ കുടുംബ കഥ.
Post a Comment