Monday, December 31, 2007

റോമിയോ[ Romeoo]



Movie : Romeo
Director : Rafi and Mecartin

Producer : Shafi

Script : Rafi - Mekkartin
Music : AlexPaul
Cast : Dileep,Samvrutha,VimalaRaman, Shruthi


ഒരു TV അഭിമുഖത്തില്‍ രാജസേനന്‍ ഈ സിനിമയെ പറ്റി പരാമര്‍ശിക്കുന്നത് കേട്ടിരുന്നു, ദിലീപിന്‍റെ ഡേറ്റ് കിട്ടിയ ശേഷം ആണ് കഥ ആലോചിച്ചു തുടങ്ങിയതെന്ന്!. അതിന്‍റെ ഒരു പോരായ്മ ഈ സിനിമയ്ക്കു ഉണ്ട്. രാജസേനന്‍റെ സമീപകാല ചിത്രങ്ങള്‍ വളരെ മോശം ആയിരുന്നെങ്കിലും, റാഫി-മെക്കാര്‍ട്ടിന്‍ ടീം ആയി വീണ്ടും ചേരുന്നത് പ്രതീക്ഷ ഉയര്‍ത്തിയിരുന്നു. പക്ഷെ തിരക്കഥ കുറച്ചു കൂടെ strong ആകേണ്ടിയിരുന്നു. മനുവിനെ (ദിലീപ്) മൂന്നു പെണ്‍കുട്ടികള്‍( വിമല രാമന്‍, സംവൃത, ശ്രുതി ലക്ഷ്മി ) ഇഷ്ടപ്പെടുന്നതും കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നതും ആണ് കഥ. എന്നാല്‍ മനു ഇതില്‍ ആരെയാണ്‌ കല്യാണം കഴിക്കുക എന്ന്, സിനിമ പകുതി വഴി എത്തുമ്പോള്‍ തന്നെ, നമുക്കു മനസ്സിലാകും, അവസാനം എങ്ങിനെയായിരിക്കുമെന്നും...


ഇതില്‍ എമ്പാടും ഉള്ള one liners തീയറ്ററില്‍ ചിരി ഉണര്‍ത്തുന്നുണ്ട് . സുരാജ് വെഞ്ഞാരമൂടിനെ സംവിധായകന്‍ കയറൂരി വിട്ടിരിക്കുകയാണ്. കൊമാളിത്തരമല്ല ഹാസ്യം എന്ന് അറിയാവുന്നവര്‍ തന്നെ അങ്ങിനെ കാണിക്കരുത്. ഒരു കഥാപാത്രത്തിനും സ്വന്തം വ്യക്തിത്വം ഇല്ല. കോമഡി - ക്ക് വേണ്ടി എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. എന്നിരുന്നാലും , തന്‍റെ സ്വതസിദ്ധമായ ടൈമിംഗ് കൊണ്ടു ദിലീപ് മികച്ചു നില്ക്കുന്നു. പാട്ടുകളും ഹൃദ്യം. "കിളിച്ചുണ്ടന്‍" എന്ന് തുടങ്ങുന്ന ഗാനം സിനിമ കഴിഞ്ഞാലും നമ്മുടെ കൂടെ പോരും. ( സിനിമയുടെ അവസാനം അത് ഒന്നുകൂടെ കാണിക്കുന്നത് കൊണ്ടല്ല!) ഗാനശില്പികള്‍ - അലക്സ് പോള്‍ , ശരത് വയലാര്‍.


ഇതിന്‍റെ കൂടെ ഇറങ്ങിയ മറ്റു ചിത്രങ്ങളും വലിയ മെച്ചം ഇല്ലാത്തതു കൊണ്ടു സിനിമ collect ചെയ്യുമായിരിക്കും , പക്ഷെ രാജസേനന്‍റെ സമയം ഇപ്പോഴും ശരിയായിട്ടില്ല. റാഫി-മെക്കാര്‍ട്ടിന്‍ മാര്‍ കുറച്ചുകൂടെ സമയം എടുത്തു തിരക്കഥ എഴുതിയിരുന്നെങ്കില്‍ ഇതു മറ്റൊരു ഹിറ്റ് ആയി മാറുമായിരുന്നു !

Thursday, December 27, 2007

കഥ പറയുമ്പോള്‍[ Katha Parayumbol]



Movie : Katha Parayumbol
Director : M.Mohanan

Script : Sreenivasan
Producer : Mukesh, Sreenivasan
Music :M.Jayachandran
Cast : Sreenivasan, Mammootty, Meena


script ശ്രീനിവാസന്‍ എന്ന് കേള്‍ക്കുമ്പോള്‍, സ്വാഭാവികമായും പ്രതീക്ഷകള്‍ വാനോളമായിരിക്കും. ഒരു പക്ഷെ അത് കാരണമായിരിക്കാം, സിനിമ ഇതിലും നന്നാക്കാമായിരുന്നു എന്ന് തോന്നിയത്. എന്നിരുന്നാലും, സമീപകാല മറ്റു ചിത്രങ്ങളെ അപേക്ഷിച്ച്, ഇതു ഒരു പടി മുന്നില്‍ നില്ക്കുന്നു.


മലയാള സിനിമയില്‍നിന്നും നഷ്ടമായിക്കൊണ്ടിരിക്കുന്ന ഗ്രാമീണ പശ്ചാത്തലം ഇതില്‍ കാണാം. പണ്ടത്തെ സത്യന്‍ - ശ്രീനി സിനിമകളെ ഓര്‍മപ്പെടുത്തും വിധം, ബാര്‍ബര്‍ (ശ്രീനിവാസന്‍, ജഗദീഷ് ), ചായക്കടക്കാരന്‍(മാമുക്കോയ), പൊതുശല്യം കവി (സലിം കുമാര്‍), രാഷ്ട്രീയക്കാരന്‍ ഒക്കെ ഉണ്ട് ഈ സിനിമയില്‍, പക്ഷെ പണ്ടത്തെ അത്ര രസിപ്പിക്കുന്നില്ല . എന്നാല്‍ അത്ര മോശമായിട്ടുമില്ല.


മമ്മൂട്ടി ഒരു ഗസ്റ്റ് റോളില്‍ ആണ് അഭിനയിച്ചിരിക്കുന്നത്, അശോക് രാജ് എന്ന സൂപ്പര്‍ സ്റ്റാര്‍ ആയി. അശോക് രാജിനെ അന്ധമായി ആരാധിക്കുന്ന ഒരു പറ്റം ആള്‍ക്കാരുള്ള നാടാണ്‌ "മേലുകാവ്". അങ്ങോട്ട് ഒരു ഷൂട്ടിങ്ങിനു ആയി അദ്ദേഹം എത്തുന്നതും, ബാര്‍ബര്‍ ബാലന്‍ (ശ്രീനിവാസന്‍) അശോക് രാജിന്റെ സുഹൃത്ത് ആണെന്ന് നാട്ടില്‍ പാട്ടാകുന്നതും, തുടര്‍ന്നുള്ള സംഭവങ്ങളും ആണ് കഥ .


സംവിധായകന്‍ R മോഹനന്റെ ആദ്യത്തെ ചിത്രം ആണ് ഇത്. സംവിധായകന്റെ റോള്‍ അദ്ദേഹം മോശമാക്കിയിട്ടില്ല. സുകുമാറിന്റെ ക്യാമറയും excellent. "വ്യത്യസ്ഥനാം ഒരു" എന്ന് തുടങ്ങുന്ന ഗാനം രചന കൊണ്ടും, സംഗീതം കൊണ്ടും മികച്ചു നില്ക്കുന്നു. സംഗീതം നല്‍കിയിരിക്കുന്നത്‌ പി ജയചന്ദ്രന്‍. ഗാന രചന അനില്‍ പനച്ചൂരാന്‍ ആണോ ഗിരീഷ് ആണോ എന്ന് ഉറപ്പില്ല.


അടിയും ഇടിയും ലഹലയും ബഹളവും ഒന്നും ഇല്ലാത്ത ഒരു സാധാരണ ഗ്രാമീണ ചിത്രം .

Friday, December 7, 2007

Rock N Roll [റോക്ക് N റോള്‍]





Movie - Rock ‘n’ Roll
Director - Ranjit
Music - Vidyasagar
Cast - Mohanlal, Lakshmi Rai, Jagathy




ചന്ദ്രമൌലി അന്തര്‍ദേശീയ തലത്തില്‍ അങ്കീകാരമുള്ള ഒരു drummer ആണ്. ചന്ദ്രമൌലി ഒരു ഗായികയുമായി പ്രണയത്തില്‍ ആകുന്നതും ,അവളെ കിട്ടുവാനായി കാട്ടി കൂട്ടുന്ന വിക്രിയകളുമാണ് ഈ സിനിമയുടെ പ്രമേയം.
മോഹന്‍ലാലിന്‍റെ flexible acting ആണ് ഇതിലെ ഒരേ ഒരു plus point. നസ്രാണി കഴിഞ്ഞു രഞ്ജിത്ത് പടച്ചു വിട്ട മറ്റൊരു അബദ്ധം ആയെ ഈ സിനിമയെ കാണാന്‍ പറ്റൂ. ഒരു സ്ക്രിപ്റ്റ് ഇല്ലാതെ എങ്ങനെ ഒരു സിനിമ എടുക്കും !
നായകന്‍ മോഹന്‍ലാലും കഥ-സംവിധാനം രണ്ജിതും ആകുമ്പോള്‍ നായകന്‍ സകലകലാ വല്ലഭനും, ലോകം മൊത്തം സുഹൃത്തുക്കള്‍ ഉള്ളവനും ആയിരിക്കണമല്ലോ...
തലശ്ശേരി ഭാഷയുമായി ജഗതി കസറിയിട്ടുണ്ട്. പിന്നെയും ഒരു പിടി താരങ്ങള്‍ ഇതില്‍ ഉണ്ടെങ്കിലും ആര്‍ക്കും പ്രത്യേകിച്ചൊന്നും ചെയ്യാനില്ല ..നായിക ലക്ഷ്മി റായ് ഗ്ലാമര്‍ ഗേള്‍ ആണ്..പക്ഷെ അഭിനിയം കമ്മി.
വിദ്യാസാഗര്‍ ആണ് സംഗീത സംവിധാനം. ചന്ദമാമ എന്ന ഗാനം കൊള്ളാം. ക്ലൈമാക്സ് ആയി ഒരു പാട്ട് ഉള്ള ചിത്രം എന്നൊക്കെ ആണല്ലോ പരസ്യത്തില്‍ കാണുന്നത്..“song of love, desire, passion and destiny” എന്നൊക്കെ ആണ് അവകാശപ്പെടുന്നതെങ്കിലും , ആ പാട്ട് അത്ര ഏറ്റില്ല...അലി ഭായ് പോലുള്ള ചിത്രങ്ങളും ആയി താരതമ്യം ചെയ്യുമ്പോള്‍ ഈ ചിത്രം അതിലും മികച്ചതാണ് എന്ന് പറയേണ്ടി വരും.