Movie - Calcutta News
Story, Screenplay, Direction - Blessy
Producer - Thampi Antony
Music - Debjyothi Mishra
Cast - Dileep, Meera Jasmine
Story, Screenplay, Direction - Blessy
Producer - Thampi Antony
Music - Debjyothi Mishra
Cast - Dileep, Meera Jasmine
ബ്ലെസിയുടെ നാലാമത് ചിത്രം. കാഴ്ച, തന്മാത്ര, പളുങ്ക് എന്നിവ കേരളത്തിലെ ഇടത്തരക്കാരുടെ കഥയാണ് പറഞ്ഞതെങ്കില്‍, കല്‍ക്കട്ട ന്യൂസ്, കല്‍ക്കട്ട തെരുവുകളിലെ കഥ പറയുന്നു. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ബ്ലെസി ആണെന്നത് കൊണ്ടു തന്നെ, സ്വാഭാവികമായും പ്രതീക്ഷയും വളരെ കൂടുതലായിരുന്നു.
"കല്‍ക്കട്ട ന്യൂസ്" അവിടത്തെ ഒരു ന്യൂസ് ചാനല്‍ ആണ്. അജിത്[ ദിലീപ്] അവിടെ ജോലി ചെയ്യുന്ന റിപ്പോര്‍ട്ടര്‍ cum ജെര്‍ണലിസ്റ്റും. നവരാത്രി ആഘോഷങ്ങള്‍ കവര്‍ ചെയ്യുന്നതിനിടയില്‍ യാദൃശ്ചികമായി ഒരു മലയാളി ദമ്പതിമാരെ കാണുന്നു. പിന്നീട് ന്യൂസ് എഡിറ്റു ചെയ്യുമ്പോള്‍, അതിലെ ഭര്‍ത്താവ്( ഇന്ദ്രജിത്ത് ) കൊല്ലപ്പെട്ടതായി വാര്‍ത്ത കാണുന്നു. അതിന് പിന്നിലെ സമസ്യകള്‍ ആണ് ഈ സിനിമ ചര്‍ച്ച ചെയ്യുന്ന പ്രമേയം. കല്‍ക്കട്ടയിലെ ചുവന്ന തെരുവുകളും, അതില്‍ അകപ്പെട്ടു പോകുമായിരുന്ന ഒരു പെണ്‍കുട്ടിയെ രക്ഷപ്പെടുതുന്നതും ആണ് കഥ. കല്‍ക്കട്ടയിലെ സോനാഗാച്ചിയില്‍ പക്ഷെ ചുവന്ന തെരുവ് ഒക്കെ ഉണ്ടെന്നുള്ള കാര്യം ഒരു മാധ്യമ പ്രവര്‍ത്തകനായിട്ടുപോലും നായകന് അറിഞ്ഞുകൂടായിരുന്നോ?

ഈ യാത്രക്കിടയില്‍ അന്നത്തെ ദാമ്പതികളിലെ ഭാര്യയുമായി (മീര ജാസ്മിന്‍ ) അജിത് പ്രണയത്തില്‍ ആകുന്നു. അവരുടെ പ്രണയ രംഗങ്ങള്‍ ചിലത് മിതത്വം പുലര്‍ത്തിയെങ്കിലും, പലയിടത്തും പൈങ്കിളി നിലവാരത്തിലേക്ക് പോയി...പ്രത്യേകിച്ചും ഇഞ്ചക്ഷന്‍ എടുക്കുന്ന സീനിലും മറ്റും .
സിനിമയില്‍ മന്ത്രവാദവും മറ്റും കാണിച്ചിരിക്കുന്നത് എന്തിനാണെന്ന് പിടി കിട്ടുന്നില്ല? ഇതുകൊണ്ട് സംവിധായകന്‍ എന്താണ് ഉദ്ദേശിച്ചിരിക്കുന്നത് എന്നും .
ഈ ചിത്രം കാണുമ്പൊള്‍ കല്‍ക്കട്ട നഗരത്തിന്‍റെ ഒരു നേര്‍ കാഴ്ച നമുക്കു കിട്ടുന്ന്നു. ക്യാമറ ചലിപ്പിച്ച S കുമാര്‍ നെ എത്ര അഭിനന്ദിച്ചാലും പോര. excellent! പശ്ചാത്തല സംഗീതം നല്‍കിയിരിക്കുന്നത് ഔസേപ്പച്ചന്‍ , അതും എടുത്തു പറയേണ്ടതാണ് . പാട്ടുകളും മനോഹരമായിട്ടുണ്ട് . പക്ഷെ , പലപ്പോഴും അത് ആസ്ഥാനതയിപ്പോയി :)
എന്നിരുന്നാലും, ബ്ലെസി സ്കോര്‍ ചെയ്തിട്ടുണ്ട്. മൊത്തത്തില്‍ നല്ല സിനിമയുടെ ലിസ്ടിലേക്ക് ഒന്നു കൂടെ കൂട്ടാം
2 comments:
ലേഖനത്തിലെ അഭിപ്രായങ്ങളുമായി യോജിക്കുന്നു
സിനിമയില്‍ ഇമ്മാതിരി കല്ലു കടികളുണ്ടെങ്കിലും പുതുമയ്ക്കായുള്ള ശ്രമത്തെ സമ്മതിക്കണം.
Post a Comment