
Movie - Chocolate
Director - Shafi
Music - Alex Paul
Cast - Pritviraj, Roma, Samvrutha, Remya Nambisan
colourful campus movie.
തുടക്കത്തിലെ background സ്കോര്‍ സിനിമയ്ക്കു ഒരു "classmate" ഹാങ്ങ് ഓവര്‍ ഉണ്ടാകുമോ എന്നൊരു സംശയം ഉണ്ടാക്കി. ഭാഗ്യത്തിന് അതുണ്ടായില്ല. 3000 പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജില്‍ പഠിക്കാനായി ഒരു ചെറുപ്പക്കാരന്‍ എത്തുന്നതും അതിനെത്തുടര്‍ന്ന് കോളേജില്‍ ഉണ്ടാകുന്ന സംഭവങ്ങളും ആണ് പ്രമേയം.
ബോറടിപ്പിക്കാത്ത രീതിയില്‍ കഥ പറയന്‍ സംവിധായകനായ ഷാഫി-ക്ക് കഴിഞ്ഞിട്ടുണ്ട്. ഷാഫി യുടെ സ്ഥിരം ഫോര്‍മുല പോലെ വളരെ വേഗം കഥ പറഞ്ഞു പോകുന്നു. കുറ്റങ്ങളും കുറവുകളും ഉണ്ടെങ്ങിലും, കന്നി സംരംഭം എണ്ണ നിലയില്‍ സച്ചി-സേതു മാര്‍ക്ക് അഭിമാനിക്കാം. ക്ലൈമാക്സ് രംഗം കുറച്ചു കൂടെ ശ്രദ്ധിചിരുന്നെന്കില്‍ നന്നാക്കാമായിരുന്നു.
ആന്‍ മാത്യു എന്ന കഥാ പാത്രത്ത്തോട് റോമ 100% നീതി പുലര്‍ത്തിയിരിക്കുന്നു .മലയാള സിന്മക്ക് കിട്ടിയിരിക്കുന്ന ഒരു നല്ല വാഗ്ദാനം ആണ് താന്‍ എന്ന് റോമ ഒന്നു കൂടെ ഉറപ്പിച്ചിരിക്കുന്നു. എല്ലാ തല്ലുകൊള്ളിത്തരങ്ങളും കൈയ്യിലുള്ള, വിമന്‍സ് കോളേജില്‍ പഠിക്കാന്‍ ധൈര്യം കാണിച്ച ശ്യാം എന്ന റോള്‍ പൃഥ്വിരാജ് ഭംഗി ആക്കിയിട്ടുണ്ട്. ജയസുര്യ ക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല ഈ സിനിമയില്‍.എടുത്തു പറയേണ്ട മറ്റൊരു നടന്‍ സലിം കുമാര്‍ ആണ്.തീയറ്ററില്‍ ചിരി പടര്‍ത്താന്‍ സലിം കുമാറിനു കഴിയുന്നുണ്ട്.
പാട്ടുകള്‍ പലപ്പോഴും ആസ്ഥാനതതായിപ്പോയി. എന്നിരുന്നാലും മൊത്തത്തില്‍ ഒരു watchable movie എന്ന ഗണത്തില്‍ ഈ ഫിലിം നെ ഉള്‍പെടുത്താം .
1 comment:
first half is relatively better than the second half. climax is very poor.
Post a Comment