
Movie - Nasrani
Director - Joshy
Script -Ranjith
Cast - Mammootty, Mani, Vimala, Lalu Alex, Bharath Gopi
മമ്മൂട്ടി ഫാന്‍സ് നു വേണ്ടി മാത്രം ഒരു സിനിമ. ചുരുക്കത്തില്‍ 'നസ്രാണി' യെ പറ്റി അങ്ങിനെ പറയാം. ഈ സിനിമ ഷൂട്ട് ചെയ്തു തുടങ്ങുമ്പോള്‍ മമ്മൂട്ടി യുടെ ഡേറ്റും 'നസ്രാണി' എന്ന ടൈറ്റില്‍-ഉം മാത്രമെ അവരുടെ കൈയ്യില്‍ ഉണ്ടയിക്കാനൂ. ബാക്കി കഥ എല്ലാം സൗകര്യം പോലെ എഴുതി ചേര്‍ത്തത് ആയിരിക്കും. അതാണ് ഈ ചിത്രത്തില്‍ ഇത്രയധികം guest appearence.
മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം - David John Kottarathil. ചുരുക്കത്തില്‍ DK എന്ന് വിളിക്കും. ആദ്യാവസാനം DK യുടെ one man show ആണ്. ബാക്കി എല്ലാ കഥാ പാത്രങ്ങളും വെറും സുപ്പോര്‍തിവേ കഥപാത്രങ്ങള്‍. DK ക്ക് സ്ഥലം എസ്സ്.പ യെ തെറി വിളിയ്ക്കാം, തന്തയുടെ പ്രായമുള്ള രാഷ്ട്രീയ നേതാക്കളെ തല്ലാം, judge നെ ഭീഷണിപ്പെടുത്തി ജാമ്യം വാങ്ങിക്കാം, നിയമം ലങ്ഘിക്കാം അങ്ങിനെ എന്തും ചെയ്യാം. സിനിമയില്‍ അങ്ങിനെ എന്തെല്ലാം നടക്കും..അല്ലെ?രഞ്ജിത്ത് നു നന്ദനം, മിഴി രണ്ടിലും, കൈയ്യൊപ്പ് തുടങ്ങിയ നല്ലത് എണ്ണ ഗാനത്തില്‍ പെടുത്താവുന്ന സിനിമയും രാവണ പ്രഭു, പ്രജാപതി ത്ടങ്ങിയ തല്ലിപ്പൊളി സിനിമകളും എടുക്കാന്‍ അറിയാം എന്ന് നമ്മള്‍ കണ്ടതാണല്ലോ...ഇതിനെ രണ്ടാമത്തെ ഗണത്തില്‍ കൂട്ടാം. പഴയ കാല രാഷ്ട്രീയ സിനിമകളുടെ ഒരു പുതിയ പതിപ്പ്. സമകാലീന രാഷ്ട്രീയ സംഭവങ്ങള്‍ ഒക്കെ ഉള്കൊള്ളിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. തെറ്റു പറയരുതല്ലോ...വേണ്ടിടത്തും വേണ്ടാതിടത്തും മദ്യപിക്കുന്ന scenes ഉള്പെടുത്തിയിട്ടുണ്ട്. മദ്യപാനം ഇല്ലാത്ത Scenes കുറവാണു എന്ന് തന്നെ പറയാം.
വിജയ രാഘവന്‍ നന്നായിട്ടുണ്ട്. ചെറിയ റോള്‍ ആണെങ്കിലും അദ്ദേഹം അത് ഭംഗി ആക്കിയിരിക്കുന്നു. ലൊക്കേഷന്‍-ടെ ഭംഗി നന്നായി ഒപ്പിയെടുക്കാന്‍ ക്യാമറമാന്‍ നു കഴിഞ്ഞിരിക്കുന്നു. പാട്ടുകളുടെ കാര്യം പറയാതിരിക്കുകയാണ് ഭേദം. അല്ലെങ്ങിലും പാട്ടുകള്‍ക്കും ചിത്രത്തിന്റെ നിലവാരം മാത്രമെ പ്രതീക്ഷിക്കാന്‍ പടുല്ലുവല്ലോ!.
2 comments:
സത്യ്ം...ദേ..ഇപ്പോ കണ്ടൂ വന്നേ ഉള്ളൂ .....അത്ര മെച്ചമൊന്നുമല്ല..
joshy kku enthu patti. oru nalla director aayirunnu..eeyideyayi addeham nalla films onnum edukkarilla...nalla katha / thirakkatha illathathno prasnam?
Post a Comment