Saturday, October 27, 2007

ചോക്ലേറ്റ് [Chocolate]



Movie - Chocolate
Director - Shafi
Music - Alex Paul
Cast - Pritviraj, Roma, Samvrutha, Remya Nambisan


colourful campus movie.

തുടക്കത്തിലെ background സ്കോര്‍ സിനിമയ്ക്കു ഒരു "classmate" ഹാങ്ങ്‌ ഓവര്‍ ഉണ്ടാകുമോ എന്നൊരു സംശയം ഉണ്ടാക്കി. ഭാഗ്യത്തിന് അതുണ്ടായില്ല. 3000 പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജില്‍ പഠിക്കാനായി ഒരു ചെറുപ്പക്കാരന്‍ എത്തുന്നതും അതിനെത്തുടര്‍ന്ന് കോളേജില്‍ ഉണ്ടാകുന്ന സംഭവങ്ങളും ആണ് പ്രമേയം.


ബോറടിപ്പിക്കാത്ത രീതിയില്‍ കഥ പറയന്‍ സംവിധായകനായ ഷാഫി-ക്ക് കഴിഞ്ഞിട്ടുണ്ട്. ഷാഫി യുടെ സ്ഥിരം ഫോര്‍മുല പോലെ വളരെ വേഗം കഥ പറഞ്ഞു പോകുന്നു. കുറ്റങ്ങളും കുറവുകളും ഉണ്ടെങ്ങിലും, കന്നി സംരംഭം എണ്ണ നിലയില്‍ സച്ചി-സേതു മാര്‍ക്ക് അഭിമാനിക്കാം. ക്ലൈമാക്സ് രംഗം കുറച്ചു കൂടെ ശ്രദ്ധിചിരുന്നെന്കില്‍ നന്നാക്കാമായിരുന്നു.


ആന്‍ മാത്യു എന്ന കഥാ പാത്രത്ത്തോട് റോമ 100% നീതി പുലര്‍ത്തിയിരിക്കുന്നു .മലയാള സിന്മക്ക് കിട്ടിയിരിക്കുന്ന ഒരു നല്ല വാഗ്ദാനം ആണ് താന്‍ എന്ന് റോമ ഒന്നു കൂടെ ഉറപ്പിച്ചിരിക്കുന്നു. എല്ലാ തല്ലുകൊള്ളിത്തരങ്ങളും കൈയ്യിലുള്ള, വിമന്‍സ് കോളേജില്‍ പഠിക്കാന്‍ ധൈര്യം കാണിച്ച ശ്യാം എന്ന റോള്‍ പൃഥ്വിരാജ് ഭംഗി ആക്കിയിട്ടുണ്ട്. ജയസുര്യ ക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല ഈ സിനിമയില്‍.എടുത്തു പറയേണ്ട മറ്റൊരു നടന്‍ സലിം കുമാര്‍ ആണ്.തീയറ്ററില്‍ ചിരി പടര്‍ത്താന്‍ സലിം കുമാറിനു കഴിയുന്നുണ്ട്‌.


പാട്ടുകള്‍ പലപ്പോഴും ആസ്ഥാനതതായിപ്പോയി. എന്നിരുന്നാലും മൊത്തത്തില്‍ ഒരു watchable movie എന്ന ഗണത്തില്‍ ഈ ഫിലിം നെ ഉള്‍പെടുത്താം .

Thursday, October 25, 2007

നസ്രാണി[Nazrani]


Movie - Nasrani

Director - Joshy

Script -Ranjith

Cast - Mammootty, Mani, Vimala, Lalu Alex, Bharath Gopi


മമ്മൂട്ടി ഫാന്‍സ്‌ നു വേണ്ടി മാത്രം ഒരു സിനിമ. ചുരുക്കത്തില്‍ 'നസ്രാണി' യെ പറ്റി അങ്ങിനെ പറയാം. ഈ സിനിമ ഷൂട്ട്‌ ചെയ്തു തുടങ്ങുമ്പോള്‍ മമ്മൂട്ടി യുടെ ഡേറ്റും 'നസ്രാണി' എന്ന ടൈറ്റില്‍-ഉം മാത്രമെ അവരുടെ കൈയ്യില്‍ ഉണ്ടയിക്കാനൂ. ബാക്കി കഥ എല്ലാം സൗകര്യം പോലെ എഴുതി ചേര്‍ത്തത്‌ ആയിരിക്കും. അതാണ് ഈ ചിത്രത്തില്‍ ഇത്രയധികം guest appearence.


മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം - David John Kottarathil. ചുരുക്കത്തില്‍ DK എന്ന് വിളിക്കും. ആദ്യാവസാനം DK യുടെ one man show ആണ്. ബാക്കി എല്ലാ കഥാ പാത്രങ്ങളും വെറും സുപ്പോര്‍തിവേ കഥപാത്രങ്ങള്‍. DK ക്ക് സ്ഥലം എസ്സ്.പ യെ തെറി വിളിയ്ക്കാം, തന്തയുടെ പ്രായമുള്ള രാഷ്ട്രീയ നേതാക്കളെ തല്ലാം, judge നെ ഭീഷണിപ്പെടുത്തി ജാമ്യം വാങ്ങിക്കാം, നിയമം ലങ്ഘിക്കാം അങ്ങിനെ എന്തും ചെയ്യാം. സിനിമയില്‍ അങ്ങിനെ എന്തെല്ലാം നടക്കും..അല്ലെ?രഞ്ജിത്ത് നു നന്ദനം, മിഴി രണ്ടിലും, കൈയ്യൊപ്പ് തുടങ്ങിയ നല്ലത് എണ്ണ ഗാനത്തില്‍ പെടുത്താവുന്ന സിനിമയും രാവണ പ്രഭു, പ്രജാപതി ത്ടങ്ങിയ തല്ലിപ്പൊളി സിനിമകളും എടുക്കാന്‍ അറിയാം എന്ന് നമ്മള്‍ കണ്ടതാണല്ലോ...ഇതിനെ രണ്ടാമത്തെ ഗണത്തില്‍ കൂട്ടാം. പഴയ കാല രാഷ്ട്രീയ സിനിമകളുടെ ഒരു പുതിയ പതിപ്പ്. സമകാലീന രാഷ്ട്രീയ സംഭവങ്ങള്‍ ഒക്കെ ഉള്കൊള്ളിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. തെറ്റു പറയരുതല്ലോ...വേണ്ടിടത്തും വേണ്ടാതിടത്തും മദ്യപിക്കുന്ന scenes ഉള്പെടുത്തിയിട്ടുണ്ട്‌. മദ്യപാനം ഇല്ലാത്ത Scenes കുറവാണു എന്ന് തന്നെ പറയാം.


വിജയ രാഘവന്‍ നന്നായിട്ടുണ്ട്. ചെറിയ റോള്‍ ആണെങ്കിലും അദ്ദേഹം അത് ഭംഗി ആക്കിയിരിക്കുന്നു. ലൊക്കേഷന്‍-ടെ ഭംഗി നന്നായി ഒപ്പിയെടുക്കാന്‍ ക്യാമറമാന്‍ നു കഴിഞ്ഞിരിക്കുന്നു. പാട്ടുകളുടെ കാര്യം പറയാതിരിക്കുകയാണ് ഭേദം. അല്ലെങ്ങിലും പാട്ടുകള്‍ക്കും ചിത്രത്തിന്റെ നിലവാരം മാത്രമെ പ്രതീക്ഷിക്കാന്‍ പടുല്ലുവല്ലോ!.