Wednesday, November 7, 2007

നാല്‌ പെണ്ണുങ്ങള്‍ [Naalu Pennungal]


Movie - Naalu pennungal
Script, Director - Adoor Gopalakrishnan

Story - Thakazhi Sivasankara Pillai

Producer - Benzy Martin,Adoor Gopalakrishnan

Cast - Padmapriya, Geethu Mohandas, Manju Pillai, Nandita Das


തകഴി ശിവശങ്കരപ്പിള്ളയുടെ നാല് ചെറുകഥകളെ ആധാരമാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ടെ പുതിയ ഫിലിം ആണ് "നാല്‌ പെണ്ണുങ്ങള്‍ ". സമൂഹത്തിന്‍റെ നാല് തുറകളില്‍ ജീവിക്കുന്ന നാല് വ്യത്യസ്ഥ സ്തീകളുടെ കഥയാണ് ഇത്. കഥ നടക്കുന്നത് 1940 കള്‍ മുതല്‍ 1960 കള്‍ വരെയുള്ള കാലഘട്ടത്തില്‍ ആണ്.കുഞ്ഞു പെണ്ണ് ( പദ്മപ്രിയ) എന്ന വേശ്യ യുടെ കഥയാണ് ആദ്യം. തുടര്‍ന്നു 'കന്യക ' (ഗീതു മോഹന്‍ദാസ്‌ ), 'ചിന്നു അമ്മ' (മന്‍ജൂ പിള്ള), നിത്യ കന്യക ( നന്ദിത ദാസ് ) എന്നീ കഥകള്‍. ഈ നാല് കഥാപാത്രങ്ങളും തമ്മില്‍ നേരിട്ടു ബന്ധം ഒന്നും ഇല്ലെങ്കിലും, നാല് വ്യത്യസ്ഥ അവസ്ഥകളിലുള്ള സ്ത്രീകളുടെ പ്രശ്നങ്ങള്‍ ചിത്രീകരിക്കാനാണ് അടൂര്‍ ശ്രമിച്ചിരിക്കുന്നത്.


അവാര്‍ഡ് ഫിലിം എന്ന് പറഞ്ഞാല്‍ എന്നെ പോലുള്ളവര്‍ക്ക് ദഹിക്കാത്തതു / മനസ്സിലാകാത്തതു എന്നാണ് നിങ്ങളുടെ ധാരണ എങ്കില്‍, നിങ്ങള്‍ ഈ ഫിലിം തീര്‍ച്ചയായും കാണണം. ആ തെറ്റി ധാരണ മാറിക്കിട്ടും. നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്നവരാകണം നമ്മള്‍ പ്രേക്ഷകര്‍.

അഭിനയിച്ചവരില്‍ എല്ലാവരും നന്നായിട്ടുണ്ട്. എങ്കിലും വേശ്യയുടെ റോള്‍ അഭിനയിച്ച പദ്മപ്രിയ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ഐസക് തോമസ് കൊട്ടുകപ്പിള്ളി ആണ്. സിനിമ ആവശ്യപ്പെടുന്ന രീതിയിലുള്ള സംഗീതം നല്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. സാധാരണ അടൂര്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്ഥമായി, ക്യാമറ ചലിപ്പിച്ചിരിക്കുന്നത് മങ്കട രവിവര്‍മക്ക് പകരം M.J. രാധാകൃഷ്ണന്‍ ആണ്.

ബുദ്ധിജീവികളോട് -എലിപ്പത്തായം , സ്വയംവരം തുടങ്ങിയ സിനിമകളുമായി താരതമ്യം ചെയ്യാതെ, ബുദ്ധിജീവി മുഖംമൂടി അഴിച്ചു വച്ചു ഈ സിനിമ കാണൂ. നിങ്ങള്ക്ക് തിര്‍ച്ചയായും ഇഷ്ടപ്പെടും.
സാധാരണ പ്രേക്ഷകരോട് -ഇതൊരു അവാര്ഡ് ഫിലിം ആണെന്ന് കരുതി മാറി നില്‍ക്കാതെ ധൈര്യമായി പോയി കാണൂ.ഇത്തരം നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കണം.

1 comment:

Anonymous said...

നല്ല പോസ്റ്റ്. തൊരപ്പനില്‍ (പുഴ.കൊം) ഞാന്‍ ഒരു ലിങ്ക് കൊടുത്തിടുണ്ട്.