Movie - Raudram
Story, Direction - Ranji Panicker
Producer - Shahul Hameed Marikkar, Anto Joseph
Cast - Mammootty, Saikumar, Rajan P Dev, Vijayaraghavan
ഒരു സാദാ "സുരേഷ് ഗോപി" പോലീസ് ചിത്രം. സുരേഷ് ഗോപിക്ക് പകരം മമ്മൂട്ടി ആണെന്ന് ഒഴിച്ചാല്‍ വേറെ ഒരു വ്യത്യാസവും ഇല്ല. കഥയിലും, കഥാപാത്രങ്ങളിലും, അഭിനേതാക്കളിലും, എന്തിന് സംഭാഷണത്തില്‍ പോലും. രണ്‍ജി പണിക്കരുടെ പതിവു ചിത്രങ്ങളെ പോലെ തന്നെ, ഒരു കൊലപാതകം അന്വേഷിക്കാന്‍ ഒരു പോലീസ് ഓഫീസര്‍ വരുന്നു...മുന്‍കോപി, മേലുദ്യോഗസ്ഥരെ തെറി വിളിക്കുന്നവന്‍, അവരെ തല്ലുന്നവന്‍.. പക്ഷെ ആള് സത്യസന്ധന്‍...അന്വേഷണത്തിനിടക്ക് അയാള്‍ ചെന്നെത്തുന്ന ഓരോ ആളുകളും കൊല്ലപ്പെടുന്നു...ഇടയ്ക്ക് മുഖ്യമന്ത്രിയുടെ ഒരു ഡയലോഗ്, ഏതാണ്ട് ഇതു പോലെ..."ഒരു കൊലപാതകം അന്വേഷിക്കാന്‍ പുറപ്പെട്ടിട്ട്, ഇതിപ്പോ എത്രാമത്തെ കൊലപാതകം ആണ്? എട്ടോ അതോ പത്തോ?". ഇതേ ഡയലോഗ് ഇതിന് മുന്‍പ് രണ്ജിയുടെ തന്നെ പല ചിത്രങ്ങളിലും കേട്ടതായി ഓര്‍ക്കുന്നില്ലേ? ഇതുപോലെ ഒരേ അച്ചില്‍ വാര്‍ത്ത പല സംഭാഷണങ്ങളും ഉണ്ട് ചിത്രത്തില്‍.
SP, IG എന്നിവരുടെ ഓഫീസ് റൂം എന്ന് പറഞാല്‍ അവര്‍ക്ക് ഇരുന്നു മദ്യപിക്കാന്‍ ഉള്ള സ്ഥലം ആണെന്നാണോ രണ്‍ജി പണിക്കരുടെ വിചാരം? രാവിലെ ഓഫീസില്‍ വന്നാല്‍ അവര്‍ അവിടെ ഇരുന്നു മദ്യപാനം തുടങ്ങുകയായി! ലാലു അലെക്സിന്‍റെ റോള്‍ എന്തിനായിരുന്നു?
പതിവു പോലെ ഇതും ഒരു വണ്‍ മാന്‍ ഷോ ആണ്. നമ്മുടെ നായകന്‍, നടുറോഡില്‍ വച്ചു പോലീസുകാരനെ തല്ലി അവശത ആക്കുന്നു, പോലീസ് IG യെ അദ്ദേഹത്തിന്‍റെ ഓഫീസ് മുറിയില്‍ വച്ചു ഇടിച്ചു പരിപ്പെടുക്കുന്നു..ഹൊ! എന്തൊക്കെ കാണണം?
സിനിമയിലെ മുഖ്യമന്ത്രി കഥാപാത്രത്തിനു അച്യുതാനന്ദന്റെ നല്ല സാമ്യം. അദ്ദേഹത്തിനെതിരെ സമകാലീന രാഷ്ട്രീയ സംഭവങ്ങള്‍ വച്ചു ഡയലോഗ്ഗുകളും ഉണ്ട് .
മമ്മൂട്ടി നന്നായിട്ടുണ്ട്, ഡയലോഗ് ഡെലിവറിയിലും, മൊത്തത്തിലുള്ള ആ സ്ടി ലും . മമ്മൂട്ടി ഫാന്‍സിനും, പിന്നെ ചെറുപ്പക്കാര്‍ക്കും ചിത്രം ഇഷ്ടപ്പെട്ടെക്കാം. വേറെ പ്രത്യേകിച്ച് ഗുണം ഒന്നും ഇല്ല ഈ സിനിമയ്ക്കു. ങാ, പിന്നെ പാട്ടുകള്‍ ഒന്നും ഇല്ല എന്നത് ഒരു ഗുണം ആയി തോന്നുന്നു :)
3 comments:
നന്നായിട്ട് പറഞ്ഞിട്ടുണ്ട്.
രൌദ്രം ഒരു ചവറുചിത്രം എന്നു കേട്ടിരുന്നു. കോളേജ്കുമാരനെ കുറിച്ചും അങ്ങനെ തന്നെ.
ഒരു തമാശ. ഈ മമ്മൂട്ടി ചിത്രത്തെ ബ്ലോഗിലെ ആസ്ഥാന ചിത്രവിമര്‍ശകന്‍ എടുത്തുപൊക്കി മാര്‍ക്കിട്ട് നിരത്തുന്നതും കാത്തിരിക്കുകയാണ് ഞാന്‍.
സിനിമാവിശേഷങ്ങള്‍ എല്ലാ ദിവസവും പ്രതീക്ഷിക്കുന്നു....
ചിത്രനിരൂപണത്തിന് നന്ദി മാഷേ.
ഇനി ബാക്കിയുള്ളവരുടെ അഭിപ്രായം കൂടെ വരട്ടെ. എന്നിട്ട് തീരുമാനിക്കും ഇത് കാണണോ വേണ്ടായോ എന്ന്.
Post a Comment